Share this Article
IPLലെ ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

Sunrisers Hyderabad beat Rajasthan Royals by 1 run in IPL thriller

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന് 200 റണ്‍സ് നേടാനേ സാധിച്ചുള്ളു. അര്‍ധസെഞ്ചുറിയുമായി യശസ്വി ജെയ്‌സ്വാളും റിയാന്‍ പരാഗും രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചങ്കിലും അവസാന ഓവറില്‍ രാജസ്ഥാന്‍ 1 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

ഹൈദരാബാദിനായി ഭുവനേശ്വര്‍ മൂന്ന് വിക്കുറ്റും പാറ്റ് കമ്മിന്‍സ്, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 10 മത്സരങ്ങളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ ഒന്നാംസ്ഥാനത്ത് തുടരുമ്പോള്‍ 12 പോയന്റുമായി നാലാമതുള്ള ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories