ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചു വരവിന്റെ പാതയില്‍. ഒന്നാം ഇന്നിങ്സില്‍ 28 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സില്‍ കിവികളെ എറിഞ്ഞിട്ടു .
രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 143 റണ്‍സിന്റെ ഓവറോള്‍ ലീഡ് മാത്രമാണ് ന്യൂസിലാന്‍ഡിന് ഇപ്പോഴുള്ളത്.മൂന്നു ദിവസം ശേഷിക്കെ, ബാറ്റിങ് തകര്‍ച്ചയുണ്ടായില്ലെങ്കില്‍, ഇന്ത്യക്ക് ശക്തമായ വിജയസാധ്യതയാണുള്ളത്.
ആര്. അശ്വിന് - രവീന്ദ്ര ജഡേജ ജോഡിയുടെ മികച്ച സ്പിന്‍ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. അശ്വിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ജഡേജ രണ്ടാം ഇന്നിങ്സില്‍ മാത്രം നാല് വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ഇനിയെല്ലാം ബാറ്റര്‍മാരുടെ കൈയില്‍. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പര നഷ്ടമായ ടീം ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഈ ജയം അനിവാര്യമാണ്.