Share this Article
സന്തോഷ് ട്രോഫി; അവസാന റൗണ്ടില്‍ കേരളം തമിഴ്‌നാടിനെ നേരിടും
football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ടില്‍ കേരളം തമിഴ്‌നാടിനെ നേരിടും. ഹൈദരബാദിലെ ഡെക്കാന്‍ അരീനയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ കേരളം ഡല്‍ഹിക്കെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

നാലു കളിയില്‍ നിന്ന് 2 പോയിന്റ് മാത്രമുള്ള തമിഴ്‌നാട് ഏറ്റവും ഒടുവിലാണ്. ഡിസംബര്‍ 27 ന് കാശ്മീരിനെതിരെയാണ് ക്വാര്‍ട്ടര്‍ മത്സരം.  ഗ്രൂപ്പ് ബിയില്‍ 7 പോയിന്റുകളുമായി 4 ആം സ്ഥാനത്താണ് കശ്മീര്‍


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories