Share this Article
'ആശാനിത് അതിശയം''; മികേല്‍ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍
വെബ് ടീം
posted on 23-05-2024
1 min read
isl-mikael-stahre-kerala-blasters-fc-new-head-coach

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ് കരാര്‍.

രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്.

സ്വീഡനിലെ എഐകെ, ഐഎഫ്‌കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്‌സ്, നോര്‍വെ ടീം സാര്‍ബ്‌സ്ബര്‍ഗ്, തായ്‌ലന്‍ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മികേല്‍ നേരത്തെ പരിശീലിപ്പിച്ചത്.

ബ്ലാസ്റ്റേഴ്‌സ് കോച്ച് എന്നത് അതിശയപ്പിക്കുന്ന പദവിയാണെന്നു സ്ഥാനമേല്‍ക്കുന്നതിനെ സംബന്ധിച്ചു അദ്ദേഹം പ്രതികരിച്ചു. ഏഷ്യയില്‍ തന്നെ പരിശീകനായി തുടരുന്നതും അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories