Share this Article
പരിശീലനത്തിനിടെ കുഴഞ്ഞുവീണു, ബ്രസീലിയൻ ഫുട്ബോൾ താരം ഹൃദയാഘാതമുണ്ടായി മരിച്ചു
വെബ് ടീം
posted on 10-08-2023
1 min read
Soccer player Jose Aldean Oliveira dies during training

സാൽവദോർ∙ പരിശീലനത്തിനിടെ ബ്രസീൽ ഫുട്ബോൾ താരം കുഴഞ്ഞുവീണു മരിച്ചു. ബ്രസീലിയന്‍ നാലാം ഡിവിഷനിൽ കളിക്കുന്ന ബഹിയ ഡെ ഫെയ്റ ക്ലബിന്റെ താരം ഹോസെ അൽഡീൻ ഒലിവേരയാണ് ഹൃദയാഘാതമുണ്ടായി മരിച്ചതെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. ഡിയോണ്‍ എന്ന പേരിൽ അറിയപ്പെടുന്ന താരത്തിന് ബുധനാഴ്ച ഉച്ചയ്ക്കുശേഷം പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. 

36 വയസ്സുകാരനായ താരത്തെ ടീം ‍ഡോക്ടർമാർ പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 ൽ 23 മത്സരങ്ങളാണു താരം കളിച്ചത്. അഞ്ച് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്. സീരിസ് ‍ഡി പ്ലേ ഓഫിൽ ശനിയാഴ്ച പോടിഗാറിനെതിരെയാണ് താരം അവസാന മത്സരം കളിച്ചത്. പെനൽറ്റി ഷൂട്ടൗട്ട് വിജയിച്ച ബഹിയ ഡെ ഫെയ്റ ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ കടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories