ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകീട്ട് ഏഴ് മണിക്ക് ശ്രീലങ്കയിലെ രങ്കീരി ദംബുള്ള സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്‍ യുഎഇയെ നേരിടും. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.