Share this Article
ചരിത്രവിജയം, 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് മുന്നില്‍ ഓസ്‌ട്രേലിയ വീണു
വെബ് ടീം
posted on 02-08-2024
1 min read
/india-beat-australia-in-olympics-hockey-after-52-years

പാരിസ്‌: ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക്‌ വിജയം. ജയത്തോടെ ഒളിമ്പിക്‌സിലെ ഇന്ത്യയ്‌ക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ 52 വർഷത്തെ വിജയ റൺ അവസാനിച്ചു. രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്കാണ്‌ ഇന്ത്യ ജയം പിടിച്ചത്‌. ഇന്ത്യയ്‌ക്കായി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്‌ രണ്ട്‌ ഗോളുകൾ നേടി.

1972 ലെ മ്യൂണിക്‌ ഒളിമ്പിക്‌സിന്‌ ശേഷം ഇന്ത്യയ്‌ക്ക്‌ ഓസ്‌ട്രേലിയയോട്‌ വിജയിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാക്കൾ കൂടിയാണ്‌ ഓസ്‌ട്രേലിയ. ഓസീസിനെതിരായ ജയത്തോടെ പൂൾ ബിയിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ശെഫനലിലേക്ക്‌ കടന്നു. ബെൽജിയമാണ്‌ ഒന്നാമത്‌. ഓസ്‌ട്രേലിയ മൂന്നാമതും അർജന്റീന നാലാമതുമാണ്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories