ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം.ആദ്യ മത്സരത്തില്‍ അയര്‍ലന്റിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിത്.ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയിക്ക് ആധികാരിക വിജയം നല്‍കിയത്
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബൗളര്‍മാരുടെ മികച്ച പ്രകടത്തില്‍ അയര്‍ലന്റിനെ 96 റണ്‍സിന് പുറത്താക്കുകയായിരുന്നു.26 റണ്‍സെടുത്ത ഗാരത് ഡെലാനിയാണ് ഐറിഷ് നിരയിലെ ടോപ് സ്‌കോറര്‍.ഇന്ത്യക്കായി ഹാര്‍ദ്ദിക്ക പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിങ്ങ് ജസ്പ്രീത് ഭുംമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വീരാട് കോഹ്ലിയെ നഷ്ടടമായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന നയിച്ചതോടെ ഇന്ത്യ വിജയം സ്വന്തമാക്കി.രോഹിത് 37 പന്തുകളില്‍ നിന്നും 52 രണ്‍സ് നേടി.
സന്നാഹ മത്സരത്തില്‍ ഓപ്പണിങ്ങ് റോളില്‍ ഇറങ്ങിയ മലയാളി താരം സഞ്ചു സാംസണ്‍ ആദ്യ മത്സരത്തിന് ഇറങ്ങാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കി.അടുത്ത മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.