Share this Article
image
ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം
cricket

ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. ഫൈനലില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ആദ്യ ലോകകപ്പ് നേട്ടം ലക്ഷ്യമിടുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ന്യൂസിലന്‍ഡ് 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഫൈനലിലെത്തിയത്.

2009ലും 2010ലും റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പാണ്.ഗ്രൂപ്പ്ഘട്ടത്തില്‍ നാലുകളിയില്‍ മൂന്നും ജയിച്ച് രണ്ടാംസ്ഥാനക്കാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍പ്രവേശം. ഓസീസ് ആറുതവണ ലോകകപ്പ് നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ വിജയം എട്ട് റണ്ണിന് വെസ്റ്റിന്‍ഡീസിനെതിരെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories