ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 7.30നാണ് മത്സരം. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത ഇറങ്ങുന്നത്. അതേസമയം അവസാനമത്സരത്തില്‍ മുംബൈയോടേറ്റ ആറ് വിക്കറ്റ് തോല്‍വിയുടെ ക്ഷീണം തീര്‍ക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. പോയിന്റ് പട്ടികയില്‍ പഞ്ചാബ് ഏഴാം സ്ഥാനത്തും കൊല്‍ക്കത്ത എട്ടാം സ്ഥാനത്തുമാണ്.