Share this Article
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകൾ
Indian women won a historic victory in Test cricket

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യന്‍  വനിതകൾ . ഇംഗ്ലണ്ട് വനിതാ ടീമിനെ 347 റണ്‍സനാണ് ഇന്ത്യന്‍ വിതകള്‍ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ട് വെച്ച 479 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 131 റണ്‍സില്‍ അവസാനിച്ചു. രണ്ടിന്നിങ്സിലും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടക്കാന്‍ അനുവദിക്കാതിരുന്ന  ഇന്ത്യന്‍ വനിതകള്‍ വെറും മൂന്ന് ദിവസം കൊണ്ടു കളി അവസാനിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത് .ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മ തന്നെ രണ്ടാം ഇന്നിങ്സിലും ഇഗ്ലണ്ടിന്റെ അടിവേരിളക്കി. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ മൊത്തം വിക്കറ്റ് നേട്ടം ഒന്‍പതില്‍ എത്തിച്ചാണ് താരം തിളങ്ങിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories