Share this Article
image
വനിതാ T20 ലോകകപ്പ്‌; ആദ്യ സെമിയില്‍ ഇന്ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
cricket

വനിതാ ടി20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ന് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴരയ്ക്ക് ദുബായിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്കയും മികച്ച പ്രകടനം ഗ്രൂപ്പ് മത്സരങ്ങളില്‍ പുറത്തെടുത്തിരുന്നു.

അലീസ ഹീലി നയിക്കുന്ന ഓസീസ് നിരയില്‍ പരിക്കിന്റെ ഭീഷണിയുണ്ടെങ്കിലും തഹ്ലിയ മഗ്രാത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇതുവരെ ഓസീസിനോട് ലോകകപ്പ് മത്സരം ജയിക്കാനായിട്ടല്ല. അത് തിരുത്തുക ലക്ഷ്യമിട്ടാകും ലോറ വോള്‍വാര്‍ഡ് നയിക്കുന്ന പ്രോട്ടീസ് നിര ഇറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories