ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗ്ലൂരു ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബെംഗളൂരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഹെസൂസ് ഹിമെനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആറില്‍ അഞ്ചും ജയിച്ച ബെംഗളൂരു പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആറില്‍ രണ്ട് കളികള്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്.