Share this Article
image
ദ്യുതി ചന്ദിന് വിലക്ക്; രാജ്യത്തെ ഏറ്റവും വേഗമേറിയ വനിത നാല് വർഷം ട്രാക്കിൽ നിന്ന് പുറത്ത്
വെബ് ടീം
posted on 18-08-2023
1 min read
Dutee chand gets four year drop ban

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയ ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്ക്. താരത്തിന് നാല് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ സാംപിൾ പരിശോധനയിൽ ശരീരത്തിൽ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ബി സാംപിൾ പരിശോധനയിലും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2023 ജനുവരി മൂന്ന് മുതലാണ് വിലക്കിന്റെ കാലാവധി. 

രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതയാണ് ദ്യുതി. കഴിഞ്ഞ ഡിസംബർ 5ന് ഭുവനേശ്വറിൽ വച്ചായിരുന്നു ദ്യുതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. എ സാംപിൾ പരിശോധനയിൽ ശരീരത്തിലെ പേശികൾക്ക് കരുത്തും സ്റ്റാമിനയും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ താരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) പ്രൊവിഷനൽ സസ്പെൻഷനു നടപടിയെടുത്തത്.

എന്നാൽ  ദ്യുതി ചന്ദ് തന്‍റെ പ്രൊഫഷണൽ കരിയറില്‍ "ക്ലീൻ അത്‌ലറ്റ്‌" ആണെന്നും ഉത്തേജക മരുന്ന് 'മനപ്പൂർവമായി' ഉപയോഗിച്ചിട്ടില്ലെന്നുമാണ് താരത്തിന്‍റെ അഭിഭാഷകനായ പാർത്ഥ് ഗോസ്വാമി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്. "നിരോധിത പദാർഥത്തിന്‍റെ മനപൂർവമല്ലാത്ത ഉപഭോഗമാണ് ഇവിടെ ഉണ്ടായത്.ആ പദാർത്ഥം ഏങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മനപൂര്‍വമുള്ള പ്രവര്‍ത്തിയായിരുന്നില്ല എന്നതിന്‍റെ വലിയ തെളിവാണത്. ദ്യുതി ഇതേവരെ ഒരു ഉത്തേജക മരുന്നും തന്‍റെ കായിക നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. ദ്യുതി ഇന്ത്യയുടെ അഭിമാനമാണ്, ഒരു ക്ലീന്‍ അത്‌ലറ്റാണവള്‍. ഒരു ദശാബ്ദത്തിലേറെ നീണ്ട ശോഭനമായ കരിയറാണ് അവള്‍ക്കുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories