ബെംഗളൂരു: ഇന്ത്യന്‍ ഫുട്ബോൾ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് പിഴ അടയ്ക്കണം. ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ പരിശീലകന്‍ പുറത്തിരിക്കേണ്ടിയും വരും. ഒപ്പം പിഴയായി 500 ഡോളര്‍ (ഏകദേശം 41000 രൂപ) അടയ്ക്കുകയും വേണം.ഈ വർഷത്തെ സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം തവണയും ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടർന്നാണ് നടപടി.
സാഫ് ഡിസിപ്ലിനറി കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഇതോടെ ലെബനനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം സ്റ്റിമാച്ചിന് നഷ്ടമാകും. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ മത്സരവും പരിശീലകന്‍ സ്റ്റേഡിയത്തിന് പുറത്തിരുന്ന് കാണേണ്ടിവരും.
കുവൈറ്റിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് സ്റ്റിമാച്ചിന് രണ്ടാമത് ചുവപ്പുകാര്‍ഡ് ലഭിച്ചത്. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം മഹേഷ് സിങ്ങിനെ കുവൈത്ത് താരം അല്‍ഖലാഫ് തള്ളിയിട്ടതിനു പിന്നാലെ സ്റ്റിമാച്ച് ടച്ച് ലൈനിലേക്ക് വന്ന പന്ത് പിടിച്ചെടുത്ത് കളി തടസപ്പെടുത്തി. ഇതോടെ കുവൈത്ത് താരങ്ങള്‍ നടപടി ആവശ്യപ്പെട്ട് റഫറിക്ക് ചുറ്റും കൂടി. പിന്നാലെ റഫറി സ്റ്റിമാച്ചിന് മഞ്ഞകാര്‍ഡ് നല്‍കി.