Share this Article
Union Budget
റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം
Champions League title for Real Madrid

റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ഫൈനലില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് ഗോള്‍ വലകുലുക്കിയത്. റയലിന്റെ 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. 

വെംബ്ലിയില്‍ ആക്രമണങ്ങളുമായി ആദ്യ മിനിറ്റുകളില്‍ തന്നെ ഡോര്‍ട്ട്മുണ്‍ഡ് കളം നിറഞ്ഞു. എന്നാല്‍ പന്ത് കൈവശം വെച്ച് മുന്നേറാനാണ് റയല്‍ ശ്രമിച്ചത്. രണ്ടാം പകുതിയില്‍ റയലിന്റെ മുന്നേറ്റം ശക്തമായിരുന്നു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories