Share this Article
ആദ്യജയം ആലപ്പി റിപ്പിള്‍സിന്; ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച് അസ്ഹറുദ്ദീന്‍, തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോറ്റു
വെബ് ടീം
posted on 02-09-2024
1 min read
KERALA CRICKET LEAGUE

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റിപ്പിള്‍സ് മറികടന്നു. 

ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് റിപ്പിള്‍സിന്റെ ജയത്തില്‍ നിര്‍ണായകമായത്. വെറും 47 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഒമ്പത് സിക്‌സും മൂന്ന് ഫോറുമടക്കം 92 റണ്‍സെടുത്ത് 16-ാം ഓവറിലാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് അസ്ഹര്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നിശ്ചിത ാേവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 57 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ടോപ് സ്‌കോറര്‍. ആനന്ദ് ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റിപ്പിള്‍സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories