Share this Article
ഗംഭീര വരവേല്‍പ്പ്; ലോകകപ്പ് നേടിയ താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍- വീഡിയോ
വെബ് ടീം
posted on 04-07-2024
1 min read
fans-gather-ahead-of-indias-t20-world-cup-winning-cricket-team-open-bus-victory-parade

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവില്‍ അടക്കം പതിനായിരങ്ങളാണ് കാത്തുനിന്നത്. മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്‌റ്റേഡിയം വരെയുള്ള റോഡ് ഷോയില്‍ ടീം അംഗങ്ങളെ ഒരു നോക്കുകാണാനാണ് ആരാധകര്‍ റോഡിന് ഇരുവശവും തടിച്ചുകൂടി നിന്നത്.

രാവിലെ ഡൽഹിയിലെത്തിയ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories