Share this Article
നേപ്പാളിനെ ഉറക്കി ഇന്ത്യ ; സാഫിൽ സെമിയിൽ കയറി ടീം
വെബ് ടീം
posted on 25-06-2023
1 min read
SAFF Cup Championship

സാഫ് കപ്പ് ഫുട്ബോളില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തകര്‍ത്തത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിംഗും ഗോള്‍ നേടി.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും 61-ാം മിനിറ്റില്‍ ഛേത്രിക്കും 70-ാം മിനിറ്റില്‍ നവ്രം മഹേഷ് സിങ്ങിനും ഇന്ത്യക്കായി ഗോള്‍ കണ്ടെത്താനായി. ആദ്യ മത്സരത്തില്‍ പാക്കിസ്താനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നേപ്പാളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories