Share this Article
ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഫൈനൽ; ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും
 Hockey

ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. രാത്രി 8.30 ന് മസ്‌ക്കറ്റിലാണ് പോരാട്ടം. സെമിയില്‍ മലേഷ്യയെ 3-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ജപ്പാനെ 4-2 ന് തോല്‍പ്പിച്ചായിരുന്നു പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശനം. 

കഴിഞ്ഞ തവണയും ഇന്ത്യയും പാക്കിസ്ഥാനുമാണ് കലാശക്കളിയില്‍ ഏറ്റുമുട്ടിയത്.  2023 ല്‍ സലാലയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പാക്കിസ്ഥാനെ 2-1 ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories