Share this Article
അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം
അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം

അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ ഇറങ്ങുന്നത്. വൈകിട്ട് 7.30നാണ് മത്സരം. 

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയില്‍ കൈവിട്ട കിരീടത്തിന്റെ നിരാശ മറക്കണം. ഏഷ്യാകപ്പും ഏകദിന ലോകകപ്പും അടുത്തിരിക്കെ മികവ് തെളിയിക്കാന്‍ ടീം ഇന്ത്യക്ക് ഒരവസരം കൂടി. പുറത്തിനേറ്റ പരിക്ക് മൂലം 11 മാസമായി പുറത്തിരുന്ന ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ് ടൂര്‍ണമെന്റിന്റെ ഹൈലൈറ്റ്. 

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ബുമ്രയുടെ നായകത്വത്തില്‍ യുവനിരയാണ് അയര്‍ലന്‍ഡിനെതിരെ ഇറങ്ങുന്നത്. യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. 

വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ജയ്‌സ്വാളായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയ സഞ്ജുവിന് ഏകദിന ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകള്‍ മങ്ങിയിരിക്കെ മത്സരം നിര്‍ണായകമാണ്. സഞ്ജുവിനൊപ്പം ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അരങ്ങേറ്റം കാത്തിരിക്കുന്നുണ്ട്. 


ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ത്രില്ലിംഗ് ഫിനിഷര്‍ റിങ്കു സിംഗും അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ്. പരിക്ക് മാറിയെത്തുന്ന പ്രസിദ്ധ് കൃഷ്ണയാണ് പേസ് നിരയിലെ ശ്രദ്ധാ കേന്ദ്രം. അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരും പേസര്‍മാരായി ടീമിലുണ്ട്. രവി ബിഷ്‌ണോയ്, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്. 

India tour of Ireland 2023: Full schedule

  •  August 18, 2023, Friday, Ireland vs India, 1st T20 (The Village, Dublin) 7:30 PM
  • August 20, 2023, Sunday Ireland vs India, 2nd T20 (The Village, Dublin) 7:30 PM
  • August 23, 2023, Wednesday Ireland vs India, 3rd T20 (The Village, Dublin) 7:30 PM

India’s squad: Jasprit Bumrah (C), Ruturaj Gaikwad (VC), Yashasvi Jaiswal, Tilak Varma, Rinku Singh, Sanju Samson (WK), Jitesh Sharma (WK), Shivam Dube, Washington Sundar, Shahbaz Ahmed, Ravi Bishnoi, Prasidh Krishna, Arshdeep Singh, Mukesh Kumar, Avesh Khan.

Ireland squad: Paul Stirling (Captain), Andrew Balbirnie, Ross Adair, Harry Tector, Gareth Delany, Curtis Campher, George Dockrell, Fionn Hand, Lorcan Tucker (WK), Mark Adair, Joshua Little, Barry McCarthy, Theo van Woerkom, Benjamin White, Craig Young

Where can IND vs IRE Live Streaming be watch?


IND vs IRE will be live-streamed on JioCinema app. Cricket fans can watch the live action on Sports18.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories