Share this Article
image
ടി20 ലോകകപ്പില്‍ അയര്‍ലന്റിനെതിരെ കാനഡയ്ക്ക് അട്ടിമറി ജയം
Canada wins against Ireland in T20 World Cup

ടി20 ലോകകപ്പില്‍ അയര്‍ലന്റിനെതിരെ കാനഡയ്ക്ക് അട്ടിമറി ജയം. 12 റണ്‍സിനാണ് കാനഡ ചരിത്ര വിജയം നേടിയത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ആദ്യ വിജയമാണിത്. കാനഡ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്റിന് 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

നേരത്തേ ടോസ് നേടിയ അയര്‍ലന്റ് കാനഡയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 49 റണ്‍സെടുത്ത നികോളാസ് കര്‍ട്ടന്റേയും 37 റണ്‍സെടുത്ത ശ്രേയസ് മൊവ്വയുടേയും മികവില്‍ കാനഡ 137 റണ്‍സ് പടുത്തുയര്‍ത്തി.

മറുപടി ബാറ്റിങ്ങില്‍ കനേഡിയന്‍ ബോളര്‍മാര്‍ ഐറിഷ് ബാറ്റിങ് നിരയെ തുടക്കം മുതല്‍ വിറപ്പിച്ചു. കാനഡയ്ക്കായി നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ജെറമി ഗോര്‍ഡനും 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത ഡിലോണ്‍ ഹിലിഗറുമാണ് ഐറിഷ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ലോകകപ്പില്‍ അയര്‍ലന്റിനെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും ഐറിഷ് പട തോല്‍വി വഴങ്ങിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories