Share this Article
IPL ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 20.50 കോടി രൂപയ്ക്ക് പാറ്റ് കമ്മിൻസ് സൺ റൈസേഴ്‌സിൽ; റോവ്മന്‍ പവലിനെ പൊന്നുംവിലയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ
വെബ് ടീം
posted on 18-12-2023
1 min read
ipl auction

ഐപിഎല്‍ താരലേലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 20.50കോടി രൂപയ്ക്ക് ഓസിസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്  സൺ റൈസേഴ്‌സ് ഹൈദരാബാദിൽ. ലോകകപ്പിലെ ഓസ്‌ട്രേലിയൻ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെയും  സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.ഹർഷൽ പട്ടേലിനെ 11.75  കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.ജെറാൾഡ് കോട്സിയെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 

ശാർദൂൽ താക്കൂറിനെ  4 കോടിയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി .രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ശക്തമായി ലേലം വിളിച്ചത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി.

ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി.ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ, സ്റ്റീവ് സ്മിത്ത്, മനീഷ് പണ്ടേ, കരുൺ നായർ എന്നിവർക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവന്നില്ല. നിലവിൽ താര ലേലം പുരോഗമിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories