ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യക്ക് പരാജയം.രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.റഫറിയുടെ വിവാദ തീരുമാനമാണ് ഇന്ത്യയ്ക് തിരിച്ചടിയായത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഖത്തറിന്റെ പ്രതിരോധ നിരയിക്ക് വെല്ലുവിളിയായിരുന്നു.ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.37 ആം മിനുട്ടില്‍ ചാങ്‌തെ നേടിയ ഗോളിലൂടെ ഇന്ത്യന്‍ ടീം മുന്നിലെത്തി.
ഗോള്‍ നേടിയതിന് ശേഷവും ചാങ്‌തെയും മന്‍വീര്‍ സിംഗും റഹിം അലിയും ഖത്തറിന്റെ പ്രതിരോധ നിരയെ പരീക്ഷണങ്ങള്‍ നടത്തി.എന്നാല്‍ മത്സരത്തിന്റെ 73 ആം മിനുട്ടില്‍ റഫറിയുടെ വിവാദ തീരുമാനം മത്സരം സമനിലയില്‍ എത്തിച്ചു.
ഖത്തര്‍ മുന്നേറ്റത്തില്‍ നിന്നും തൊടുത്തുവിട്ട പന്ത് ഇന്ത്യന്‍ കീപ്പര്‍ ഗുര്‍പ്രീത് സേവ് ചെയ്ത് ഔട്ട് ലൈനിന് പുറത്ത് പോയെങ്കിലും വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചെടുത്ത് അയ്‌മെന്‍ വലയില്‍ എത്തിക്കുകയായിരുന്നു.വിവാദ ഗോളിനെതിരെ ഇന്ത്യ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.85 ആം മിനുട്ടില്‍ ഔട്ട് സൈഡ് ബോക്‌സില്‍ നിന്നും അല്‍ റാവി എടുത്ത് ഷോട്ട് ഖത്തറിന്‍രെ ലീഡുയര്‍ത്തി.
ഇതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു.ഇന്ത്യ പരാജയത്തോടെ 6 മത്സരങ്ങളില്‍ നിന്നും 5 പോയിന്റുമായി പട്ടികയില്‍ മൂന്നാമതെത്തി. ഗ്രൂപ്പിനെ മറ്റൊരു മത്സരത്തില്‍ കുവൈറ്റ് അഫ്ഗാനെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തെത്തി യോഗ്യത നേടി.ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാണ് യോഗ്യത റൗണ്ടിന്‍രെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുക.