Share this Article
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം
cricket

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. 63 റണ്‍സിനാണ് ലങ്ക കിവീസിനെ തകര്‍ത്തത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രബാത് ജയസൂര്യയുടെ ബൗളിങ്ങാണ് ജയത്തില്‍ നിര്‍ണായകമായത്.

275 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 211 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 305 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 309 റണ്‍സും നേടി.

ഒന്നാം ഇന്നിങ്‌സില്‍  340 റണ്‍സ് നേടിയ കിവീസ് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കന്‍ ബൗളിങ്ങ് നിരയ്ക്ക് മുന്നില്‍ വീഴുകയായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒന്‍പത് വിക്കറ്റ് നേടിയ പ്രബാത് ജയസൂര്യയാണ് കളിയിലെ താരം.

രണ്ടാം ഇന്നിങ്സില്‍ 92 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories