ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരം ഇന്ന് നടക്കും. സിംഗപ്പൂരില്‍ ഉച്ചയ്ക്ക് 2.30ക്കാണ് മത്സരം തുടങ്ങുക. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡി ഗുകേഷിനും നിലവിലെ ചാമ്പ്യന്‍ ഡിംഗ് ലിറനും രണ്ടര പോയിന്റ് വീതമാണ് ഉള്ളത്. കറുത്ത കരുത്തക്കളുമായാണ് ഗുകേഷ് കളിക്കുക. ഇന്നലത്തെ മത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. 14 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴ് പൊയിന്റ് നേടുന്നയാളാണ് കിരീടം നേടുക.