കൊച്ചി: സൂപ്പർ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 2027 വരെയാണ് ലൂണയുമായുള്ള പുതിയ കരാര്‍.ലൂണ ക്ലബ് വിടുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് കരാര്‍ നീട്ടിയത്. യുറുഗ്വായ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കാളി മെനഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്