Share this Article
ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ നേട്ടം
വെബ് ടീം
posted on 25-09-2023
1 min read
INDIA SET WORLD RECORD AND BAGS FIRST GOLD IN ASIAN GAMES

19ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം ഷൂട്ടിങ്ങിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ടീമാണ് ലോക റെക്കോഡോടെ സ്വർണം നേടിയത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് സിങ് പൻവാർ എന്നിവരടങ്ങിയ ടീമാണ് രാജ്യത്തിന്‍റെ അഭിമാനമായത്.

1893.7 പോയിന്‍റുകൾ നേടിയാണ് ഇന്ത്യൻ ടീം ഒന്നാമതെത്തിയത്. ചൈനയുടെ 1893.3 പോയിന്‍റ് എന്ന റെക്കോഡാണ് ഇന്ത്യ പിന്നിലാക്കിയത്.നിലവിൽ ഒരു സ്വർണവും മൂ​ന്നു വെ​ള്ളി​യും നാല് വെങ്കലവുമായി പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories