ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി എട്ടുമണിക്ക് ബ്രിഡ്ജ് ടൗണിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മികച്ച പ്രകടനം പുലര്‍ത്തുന്ന താരങ്ങളാണ് ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ളത്. മറുവശത്ത് റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാന്‍ നിരയും മികച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്തത്.