ട്വന്റി ട്വന്റി ലോകകിരീടവുമായി ഇന്ത്യന്‍ ടീമംഗങ്ങള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ടീമിന് പ്രഭാതഭക്ഷണമൊരുക്കിയ പ്രധാനമന്ത്രി താരങ്ങളെ നേരിട്ട് അഭിനന്ദിച്ചു. വൈകീട്ട് മുംബൈ വാംഖഡെയില്‍ വിക്ടറി പരേഡ് നടക്കും.
രാവിലെ ആറ് മണിയോടെയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തുനിന്ന ആരാധകര്‍ താരങ്ങള്‍ക്ക് നല്‍കിയത് പ്രൗഢഗംഭീരമായ വരവേല്‍പ്പ്.
പാട്ടും നൃത്തവുമൊക്കെയായി നായകന്‍ രോഹിത്തടക്കമുള്ള താരങ്ങളും ആരാധകര്‍ക്കൊപ്പം ആവേശമുയര്‍ത്തി.അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സ്‌നേഹ വിരുന്ന്. ടീമംഗങ്ങള്‍ക്കായി പ്രഭാത ഭക്ഷണമൊരുക്കിയ പ്രധാനമന്ത്രി താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചു.
ഇന്നത്തെ ദിവസം രാജ്യത്തിനും ടീം ഇന്ത്യയ്ക്കും ആഘോഷദിനമാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് ബിസിസിഐയുടെ നേതൃത്വത്തില്‍ മുംബൈ വാംഖഡെയില്‍ വിക്ടറി പരേഡ് നടക്കും. തുറന്ന ബസില്‍ താരങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്യും. 5 മണിക്ക് മുംബൈ എന്‍സിപിഎ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പരേഡ് ഏഴ് മണിയോടെ വാംഖഡെ സ്‌റ്റേഡിയത്തില്‍ സമാപിക്കും.