Share this Article
2023 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത്; വീഡിയോ
വെബ് ടീം
posted on 20-09-2023
1 min read
icc released official anthem of cricket world cup 2023.

ന്യൂഡൽഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ദില്‍ ജഷ്‌ന് ബോലെ എന്നാണ് ഗാനത്തിന്റെ പേര്. സമൂഹമാധ്യമങ്ങളിലൂടെ ഐ.സി.സി ഗാനം ആരാധകരുമായി പങ്കുവെച്ചു.

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങാണ് ഗാനത്തിലെ പ്രധാനതാരം ഒപ്പം സംഗീത സംവിധായകന്‍ പ്രീതവുമുണ്ട്. പ്രീതം തന്നെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്ലോകെ ലാല്‍, സാവേരി വര്‍മ എന്നിവരാണ് രചന. പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

2023 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories