Share this Article
ഇന്ത്യയ്ക്ക് പത്താം സ്വർണം; പാകിസ്താനെ തോൽപ്പിച്ച് മെഡൽ
വെബ് ടീം
posted on 30-09-2023
1 min read
ASIAN GAMES GOLD FOR INDIA

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണം. പുരുഷ സ്‌ക്വാഷിൽ പാകിസ്താനെ തോല്പിച്ച് ഇന്ത്യ സ്വർണം നേടി(2-1). നിർണായക മത്സരത്തിൽ  അഭയ് സിംഗാണ് ഇന്ത്യയ്ക്ക്  ജയമൊരുക്കിയത്(3-2).

ഇന്നത്തെ ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടമാണ്.ഏഴാം ദിനം മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ആവേശകരമായ ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വര്‍ണം നേടുകയായിരുന്നു. സ്‌കോര്‍: 2-6, 6-3, 10-4.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories