കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ കെസിഎൽ ടൂർണമെന്റ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടന്നു. കെഎസിഎല്‍ ബ്രാന്‍ഡ് അംബസിഡറായ ചലച്ചിത്രതാരം മോഹന്‍ലാല്‍ ആണ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി കായികമന്ത്രി വി അബ്ദുറഹിമാന്‍ അനാവരണം ചെയ്തു.
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ ടൂർണമെന്റ് ലോഞ്ചിംഗ് ആണ് തുരുവനന്തപുരത്ത് നടന്നത്. കെഎസിഎല്‍ ബ്രാന്‍ഡ് അംബസിഡറായ ചലച്ചിത്രതാരം മോഹന്‍ലാല്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
കെസിഎല്‍ ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി കായിക മന്ത്രി വി അബ്ദുറഹിമാന്‍ അനാവരണം ചെയ്തു. ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
ട്രിവാന്‍ഡ്രം റോയല്‍സ്, കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് എന്നീ ടീമുകൾ ആണ് ലീഗിൽ മത്സരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടു മുതല്‍ 18 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ദേശീയതലത്തിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിലൂടെ കേരളത്തിൽനിന്ന് താരങ്ങൾ കൂടുതലായി ശ്രദ്ധിക്കപ്പെടുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.