ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി പരാജയപ്പെട്ടത്. പന്ത്രണ്ടാം മിനിറ്റില്‍ കോഡി ഗാക്‌പോയും എഴുപത്തിയെട്ടാം മിനിറ്റില്‍ മുഹമ്മദ് സലായുമാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. വിജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തായി.