Share this Article
ചരിത്രമെഴുതി മനു ഭാകര്‍! പാരിസില്‍ ഇന്ത്യക്ക് രണ്ടാം വെങ്കലം
വെബ് ടീം
posted on 30-07-2024
1 min read
manu-bhaker-sarabjot-singh-win-indias-2nd-shooting-medal

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ - സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ - യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

മെഡല്‍ നേട്ടത്തോടെ മനു ഭാകര്‍ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories