Share this Article
ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ നൂറ്റി മുപ്പത്തിമൂന്നാം പതിപ്പിന് ഇന്ന് കലാശപ്പൂരം
football

ഡ്യൂറന്റ് കപ്പ് ഫുട്ബോളിന്റെ നൂറ്റി മുപ്പത്തിമൂന്നാം പതിപ്പിന് ഇന്ന് കലാശപ്പൂരം. വൈകിട്ട് അഞ്ചരയ്ക്ക് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ടീമുകള്‍ കിരീടത്തിനായി ഏറ്റുമുട്ടും.

ഏറ്റവും കൂടതല്‍ തവണ ഡ്യൂറന്റ് കപ്പ് നേടിയ മോഹന്‍ ബഗാന്‍ റിക്കാര്‍ഡ് നേട്ടം കൊയ്യാനും കിരീടം നിലനിര്‍ത്താനുമാണ് ഇന്ന് ഇറങ്ങുന്നത്. സെമി പോരാട്ടത്തില്‍ ബെംഗളൂരു എഫ്സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലിനര്‍ഹത നേടിയത്.

ഷില്ലോങ് ലാജോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഫൈനല്‍ പ്രവേശം.ഈ മാസം 27 ന് ആരംഭിച്ച ഡ്യുറന്റ് കപ്പില്‍ ഇക്കുറി 24 ടീമുകളാണ് ആകെ പങ്കെടുത്തത്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി അറിയാതെ ക്വാര്‍ട്ടര്‍ വരെ മുന്നേറിയെങ്കിലും ബെംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories