യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ക്വാട്ടര്‍ ഫൈനലില്‍.പ്രീക്വാട്ടറില്‍ സ്ലൊവീന്യയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ക്വാട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്.പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ കോസ്റ്റയുടെ സേവുകളും മത്സരത്തില്‍ നിര്‍ണായകമായി.
ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ ആതിപധ്യമായിരുന്നെങ്കിലും സ്ലൊവീനിയന്‍ ഡിഫന്‍സ് തകര്‍ക്കാന്‍ പറങ്കിപടക്ക് സാധിച്ചില്ല.എന്നാല്‍ മുന്നേറ്റത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ കളം നിറഞ്ഞു കളിച്ചു.രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വല ചലിപ്പിക്കാന്‍ സാധിച്ചില്ല.
നിശ്ചിത സമയത്തിന് ശേഷവും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.103 ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി റൊണാള്‍ഡോ നഷ്ടപ്പെടുത്തിയതോടെ മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു.സ്ലൊവീന്യുടെ ആദ്യ പെനാള്‍ട്ടി സേവ് ചെയ്ത് ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റ പോര്‍ച്ചുഗലിന് മുന്‍തൂക്കം നല്‍കി.
ആദ്യ കിക്ക് റൊണാള്‍ഡോ ഇത്തവണ ലക്ഷ്യത്തിലെത്തിച്ചു.സ്ലൊവീന്യുടെ മറ്റ് രണ്ട് ഷോട്ട്കള്‍ കോസ്റ്റ സേവ് ചെയ്യുകയും പോര്‍ച്ചുഗലിനായി ബ്രൂണോയും,സില്‍വയും ലക്ഷ്യം കാണുകയും ചെയ്തതോടെ പോര്‍ച്ചുഗല്‍ ക്വാട്ടറില്‍ പ്രവേശിച്ചു.ക്വാട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗല്ലിന്റെ എതിരാളി.