കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊല്ലം സെയ്ലേഴ്സിനെ നേരിടും. ഇന്നലെ നടന്ന ഒന്നാം സെമിഫൈനലിൽ ട്രിവാൻഡ്രം ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് ആദ്യം ഫൈനലിൽ എത്തിയിരുന്നു.
18 റൺസിന്റെ വിജയമാണ് കാലിക്കറ്റ് ടീം സ്വന്തമാക്കിയത്. പരാജയത്തിന്റെ വക്കിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിങ് നിരയാണ് കാലിക്കറ്റിന്റെ ശക്തിയായി മാറിയത്.
പിന്നാലെ നടന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സിനെ 16 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലിൽ എത്തി. ഇന്ന് വൈകീട്ട് 6.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിലെ അവസാന മത്സരം.