ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. പാരീസ് ഒളിമ്പിക്സില്‍ പി.ടി ഉഷ രാഷ്ട്രീയം കളിച്ചുവെന്നും ചികിത്സയില്‍ കഴിയവെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചുവെന്നും വിനേഷ് വിമര്‍ശിച്ചു.
തന്റെ അനുവാദമില്ലാതെയാണ് ചിത്രം പകര്‍ത്തിയതെന്നും ഉഷ ആത്മാര്‍ഥമായി പിന്തുണച്ചതായി തോന്നുന്നില്ലെന്നും വിനേഷ് ഫൊഗാട്ട് പ്രതികരിച്ചു.
അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷന് അപ്പീല്‍ നല്‍കാന്‍ വൈകിയതായും വിനേഷ് ഫൊഗാട്ട് വിമര്‍ശിച്ചു. പിന്തുണ വേണ്ട സമയത്ത് അത് ലഭിച്ചില്ലെന്നും വിനേഷ് ഫോഗാട്ട് പറഞ്ഞു.