Share this Article
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു;ദീപശിഖ തെളിയിച്ച് ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്; മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു; മമ്മൂട്ടി മുഖ്യാതിഥി
വെബ് ടീം
posted on 04-11-2024
1 min read
school meet

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.കായികമേള മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.സാംസ്‌കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്തു.

ഉദ്‌ഘാടനത്തിന് മുൻപായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൗമാരപ്രതിഭകളുടെ മാർച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു. ശേഷം കലാ - സാംസ്‌കാരിക പ്രകടനങ്ങൾ നടക്കും. 

നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം നൽകുന്ന എല്ലാ ട്രോഫികളും പുത്തൻ പുതിയതാണ്.

 കൗമാര കായിക പ്രതിഭകളുടെ മിന്നും പ്രകടനങ്ങള്‍ക്ക് ചൊവ്വാഴ്ച മുതൽ കൊച്ചിയിലെ ട്രാക്ക് സാക്ഷ്യം വഹിക്കും. ചരിത്രം തിരുത്തുന്ന പുതിയ റെക്കോഡുകൾക്കായി കായികപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories