Share this Article
"തേഡ് അമ്പയര്‍ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു'; ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; ട്വീറ്റുമായി ഒലോങ്ക
വെബ് ടീം
posted on 23-08-2023
1 min read
heath streak not dead says olonka

ഹരാരെ: സിംബാബ് വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തെറ്റെന്ന് ക്രിക്കറ്റ് താരം ഹെന്‍ട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശവും ഒലോങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.  സ്ട്രീക്ക് മരിച്ചെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടതും ഒലോങ്കയായിരുന്നു. 

'ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തെറ്റെന്ന് എനിക്ക് സ്ഥീരികരിക്കാന്‍ കഴിയും. ഞാന്‍ അവനുമായി സംസാരിച്ചു. തേഡ് അമ്പയര്‍ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. അവന്‍ ജീവനോടെയുണ്ട്' ഒലോങ്ക കുറിച്ചു.

അര്‍ബുധം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories