Share this Article
Union Budget
ബംഗ്ലാദേശിനെതിരെയുള്ള ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യ
cricket

ബംഗ്ലാദേശിനെതിരെയുള്ള ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യ. രണ്ടാം ദിനം 6 ന് 339 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിക്കും. 102 റണ്‍സുമായി അശ്വിനും 86 റണ്‍സുമായി ജഡേജയും ക്രീസിലുള്ളത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

ഏഴാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 195 റണ്‍സാണ് കൂട്ടി ചേര്‍ത്തിട്ടുള്ളത്. ഇന്നലെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോഴാണ് ഇരുവരും ആതിഥേയരുടെ രക്ഷക്കെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories