Share this Article
image
കിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ കീഴങ്ങി ഇന്ത്യൻ ബാറ്റിംഗ് നിര; അഞ്ച് പേര്‍ 'സംപൂജ്യ'ര്‍, 46 ന് ഓള്‍ ഔട്ട്
വെബ് ടീം
18 hours 49 Minutes Ago
1 min read
INDIA VS NEWZEALAND


ബെംഗളൂരു: പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്‍ക്കും കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെറും 46 റണ്‍സിന് ഇന്ത്യന്‍ ടീം ഡ്രസിങ് റൂമിലെത്തി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. നാട്ടില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറും. ഹെന്റി വെറും 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒറുര്‍ക്ക് 22 റണ്‍സിന് നാലു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ടിം സൗത്തി സ്വന്തമാക്കി.

 ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണിത്. കുല്‍ദീപ് യാദവ്- 2, ബുംറ-1, സിറാജ്- 4 എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ(2)പുറത്തായിന് ശേഷം പിന്നിടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിങ്ങനെ അഞ്ച് പേര്‍ പൂജ്യത്തില്‍ മടങ്ങി.

ഇന്ത്യന്‍ മണ്ണിലെ ഇന്ത്യയുടെ എറ്റവും കുറഞ്ഞ സ്‌കോറാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 1987 ല്‍ നേടിയ 75 റണ്‍സെന്ന കുറഞ്ഞ സ്‌കോറാണ് പഴങ്കഥയായത്. ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണിത്. കുല്‍ദീപ് യാദവ്- 2, ബുംറ-1, സിറാജ്- 4 എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories