Share this Article
Union Budget
ലോക റെക്കോര്‍ഡിട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
വെബ് ടീം
posted on 27-09-2023
1 min read
SIFT KAUR WINS GOLD IN 50M RIFILES

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണവും നേടി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി. ഇന്ത്യന്‍ താരം ആഷി ചൗക്‌സി വെങ്കലം നേടി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പതിനെട്ടായി.

രാവിലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍, റിഥം സാങ് വാ്ന്‍, ഇഷാ സിങ്ങ് ത്രയമാണ് സ്വര്‍ണ്ണം നേടിയത്. 1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ചൈനയാണ് രണ്ടാമത്. വെങ്കലം കൊറിയ സ്വന്തമാക്കി.

വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. സിഫ്ത് കൗര്‍ സാംറ, ആഷി ചൗക്സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍ നേടിയത്.ഫൈനലില്‍ 1764ന പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. പോയിന്റോടെയാണ് ചൈന സ്വര്‍ണ്ണത്തിലേക്കെത്തിയത്.

നാലാം ദിനം ഷൂട്ടിംഗില്‍ ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ നേടി. സെയ്ലിങ്ങില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലി വെങ്കലവും സ്വന്തമാക്കിയിരുന്നു.ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിംഗും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

നേരത്തെ അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണ്ണം നേടിയത്. സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories