ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരം ബാക്കി നില്‍ക്കെയാണ് സിറ്റിയുടെ കിരീടനേട്ടം. ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടമുറപ്പിച്ചത്.