Share this Article
Union Budget
സാഫ് കപ്പില്‍ ഇന്ന് ഇന്ത്യ കുവൈറ്റ് പോരാട്ടം
വെബ് ടീം
posted on 27-06-2023
1 min read
SAFF Cup

സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ജേതാക്കളെ ഇന്നറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ കുവൈറ്റിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇരു ടീമുകളും നേരത്തേ സെമിഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനത്തുള്ള ടീമുമായി ഏറ്റുമുട്ടും. തോല്‍ക്കുന്നവര്‍ക്ക് ബി ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാണ് എതിരാളികള്‍.

വൈകിട്ട് 7.30ന് ബംഗളുരുവിലാണ് മത്സരം. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച ഫോമിലുള്ള കുവൈറ്റിനെതിരെ ജയം എളുപ്പമാവില്ല ഇന്ത്യക്ക്. നായകന്‍ സുനില്‍ ഛേത്രിയുടെ ബൂട്ടുകളില്‍ തന്നെയാവും ടീമിന്റെ പ്രതീക്ഷകള്‍. ഫിഫ ലോക റാങ്കിങില്‍ ഇന്ത്യ 101ാമതാണ്. ഇന്ത്യയെക്കാള്‍ 42 സ്ഥാനങ്ങള്‍ താഴെ 143ാമതാണ് കുവൈറ്റ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories