Share this Article
IPLല്‍ ഇന്ന് 2 മത്സരങ്ങള്‍;ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

2 matches in IPL today; Chennai Super Kings will face Rajasthan Royals in the first match

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുര്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെയും നേരിടും.കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഡെല്‍ഹി ക്യാപ്റ്റന്‍ റിഷബ് പന്ത് ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച മത്സരം പുറത്തെടുക്കാം എന്ന ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഇറങ്ങുന്നത്.ഒപ്പം കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വഴങ്ങിയ തോല്‍വിയുടെ ഭാരം ഇറക്കിവെക്കുകയും വേണം.

എംഎ ചിദംബര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാനും പ്രതീക്ഷിക്കുന്നില്ല.സീസണിന്റെ തുടക്കത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത സഞ്ചുവിനും സംഘത്തിനും അവസാന രണ്ട് മത്സരങ്ങളില്‍ കാലിടറുകയായിരുന്നു.ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ രാജകീയമായ ഒരു തിരിച്ചു വരവ് രാജസ്ഥാന് അനിവാര്യം.

അതേ സമയം ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ അഭാവത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുക.കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഡല്‍ഹി നായകന് ഒരു മത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ പിഴയിടുകയായിരുന്നു.മധ്യനിര ബാറ്റര്‍ സ്റ്റബ്‌സിന്റെയും ഓപ്പണറായ പോറലിന്റെയും മാക്ഗര്‍ക്കിന്റെയും ബാറ്റിങിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.

ഇന്ത്യന്‍ താരം വീരാട് കോഹ്ലിയുടെ കരുത്തില്‍ മുന്നേറുന്ന ബാംഗ്‌ളൂരുവിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍  ഡല്‍ഹിക്ക എതിരെ വിജയം നേടിയാല്‍ മാത്രമേ പ്ലേഓഫ് സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories