ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ അയര്‍ലണ്ട് പോരാട്ടം.ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ മത്സരത്തില്‍ ദുര്‍ബലാരായ അയര്‍ലന്റിനെതിരെ ആധികാരിക വിജയത്തോടെ ടൂര്‍ണമെന്റില്‍ വരവറിയിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം .
പാക്കിസ്ഥാന്‍ ,അയര്‍ലണ്ട് ,കാനഡ, യുഎസ്എ എന്നീ ടീമുകളോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.പാക്കിസ്ഥാന്‍ ഒഴികെ മറ്റ് ടീമുകള്‍ക്കെതിരെ വളരെ എളുപ്പത്തില്‍ വിജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും.ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളില്‍ വ്യക്തമായ ആധിപത്യത്തോടെ വിജയം നേടിയാണ് അയര്‍ലന്റിനെതിരെ പാഡണിയാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ബാറ്റിങ് നിര അതിശക്തമാണ്.അതോടൊപ്പം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ്ങ് നിര ഏത് ബാറ്റിങ്ങ് നിരക്കെതിരെയും അപകടം വിതയിക്കാന്‍ ശേഷിയുള്ളവരാണ്.
ടൂര്‍ണമെന്റില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ഇന്ത്യക്കെതിരെ മത്സരത്തിനൊരുങ്ങുമ്പോള്‍ അട്ടിമറികളിലാണ് പോള്‍ സ്റ്റിര്‍ലിംഗ് നയിക്കുന്ന അയര്‍ലന്റിന്റെ പ്രതീക്ഷ.പ്രധാന ടൂര്‍ണമെന്റുകളില്‍ പലപ്പോഴായി വമ്പന്‍മാരുടെ വഴിമുടക്കാന്‍ അയര്‍ലന്റിന് സാധിച്ചിട്ടുണ്ട്.
ബൗളര്‍മാര്‍ക്ക് അനുകൂലമായ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റണ്ണൊഴുക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന് സ്റ്റേഡിയം ആതിഥേയത്വം വഹിച്ചപ്പോള്‍ മത്സരം ചെറിയ സ്‌കോറില്‍ ഒതുങ്ങിയിരുന്നു.