Share this Article
മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ അറ്റ്ലാന്റ യുണൈറ്റെഡിനെ തകര്‍ത്ത് ഇന്റര്‍ മയാമി
Lionel Messi Scores A Brace As Inter Miami Beat Atlanta United 4-0 in Leagues Cup 2023

ഇൻറർ കോണ്ടിനെന്റൽ ലീഗ്സ്  കപ്പില്‍ അറ്റ്ലാന്റ യുണൈറ്റെഡിനെ തകര്‍ത്ത് ഇന്റര്‍ മയാമി. ലയണൽ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് മയാമിയുടെ ജയം. ഇതോടെ ലീഗ്സ് കപ്പ്  മത്സരങ്ങളില്‍ മെസിയുടെ ആകെ ഗോള്‍ നേട്ടം മൂന്നായി

ഇൻറർ കോണ്ടിനെന്റൽ ലീഗ്സ് കപ്പിൽ മയാമിയുടെ കുതിപ്പ് തുടരുകയാണ്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ നേട്ടത്തിലൂടെ ടൂർണമെന്റിലെ രണ്ടാം വിജയവും കൈപ്പിടിയിലാക്കിയ മയാമി ജയത്തോടെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ മയാമി ലീഡെടുത്തു. അറ്റ്‌ലാന്റയെ വിറപ്പിച്ച് ഗോള്‍വല കുലുക്കിയത്  ലയണല്‍ മെസി . പിന്നീട് ഇരുപത്തി ഒന്നാം മിനിട്ടിലും മെസി അവതരിച്ചു. 

നാൽപ്പത്തിമൂന്നാം മിനിറ്റിലും അൻപത്തിമൂന്നാം മിനിറ്റിലും ഗോളുകൾ നേടി മയാമി അക്കൗണ്ട് പൂർത്തിയാക്കി. റോബര്‍ട്ട് ടെയ്ലറാണ് മയാമിക്കായി മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.   അൻപത്തിമൂന്നാം മിനിറ്റിൽ ടെയ്ലർ നേടിയ ഗോളിന്റെ അസിസ്റ്റും മെസിയുടെ വകയായിരുന്നു.ഗോള്‍ മടക്കാനുള്ള അറ്റ്ലാന്റയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഇന്റർ മയാമി ലീഗ്സ്  കപ്പിന്റെ നോക്കൌട്ട് റൗണ്ടിൽ എത്തി. ഇരട്ടഗോളിലൂടെ അമേരിക്കന്‍ ക്ലബ്ല് മത്സരങ്ങളില്‍ മെസിയുടെ ആകെ ഗോള്‍ നേട്ടം മൂന്നായി. 

അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി തൊണ്ണൂറ്റി നാലാം മിനുറ്റില്‍ മഴവിൽ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത് ആരാധകരെ ആവേശത്തിരയിലാക്കിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories