ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍ റൈസസ് ഹൈദരാബാദിനെ നേരിടും. ഗുജറാത്തിന്റെ തട്ടകമായ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വൈക്കിട്ട് 7.30-നാണ് മത്സരം. കഴിഞ്ഞ 12 മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ച് 16 പോയ്ന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് ഗുജറാത്ത്. അതേസമയം കളിച്ച 11 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് സണ്‍റൈസസ് ഹൈദരാബാദ്.